തിരുവനന്തപുരം:
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും. കേന്ദ്ര നിർദേശ പ്രകാരമാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.
ജനങ്ങളെ ബാധിക്കുന്ന വലിയ വർധനയല്ലെന്നും നിലവിലെ നിരക്കിൽ നിന്ന് അര ശതമാനം മാത്രമാണ് കൂട്ടിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ക്യാബിനറ്റിൽ ചർച്ച ചെയ്തശേഷം മാത്രമേ വർധന നടപ്പിലാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളക്കരം കൂട്ടേണ്ടെന്ന് ഇടതുമുന്നണിയും സര്‍ക്കാരും തീരുമാനിച്ചിരിക്കെയാണ് വെള്ളക്കരം അഞ്ചുശതമാനം കൂട്ടി ഉത്തരവിറക്കിയത്. ആയിരം ലീറ്ററിന് നാലുരൂപയാണ് നിലവിലെ മാസനിരക്ക്. വെള്ളക്കരം കൂട്ടണമെന്ന് പബ്ലിക് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു. ജലവിതരണത്തിനായി ചെലവാകുന്ന തുകയെങ്കിലും തിരികെ കിട്ടുന്ന തരത്തിൽ വെള്ളക്കരം വർധിപ്പിക്കണമെന്നായിരുന്നു പബ്ലിക് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റിയുടെ ശുപാർശ.
https://www.youtube.com/watch?v=qNfdvDXCvT4