Mon. Dec 23rd, 2024
farmers rail roko programme starts from 12 noon

 

ഡൽഹി:

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കി കർഷക സംഘടനകൾ. സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കും. നാല് മണിക്കൂർ നേരം ട്രെയിൻ തടയുമെന്നാണ് സംഘടനകളുടെ പ്രഖ്യാപനം.

ഉച്ചക്ക് 12 മുതൽ 4 വരെയാണ് ട്രെയിൻ തടയൽ സമരം നടത്തുക. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. അതേസമയം കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ട്രെയിൻ തടയൽ സമരം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. മാത്രമല്ല കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരവേദികളില്‍ നിന്നും മടങ്ങില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കി. സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

https://www.youtube.com/watch?v=FqLcI9Ai64k

By Athira Sreekumar

Digital Journalist at Woke Malayalam