കുവൈറ്റ് സിറ്റി:
കുവൈറ്റിൽ വിദേശികൾക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുമ്പോൾ ആദ്യ പരിഗണന ഗാർഹിക തൊഴിലാളികൾക്ക്. കുവൈറ്റികളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവർ എന്ന നിലക്കാണ് വീട്ടുജോലിക്കാർക്ക് ആദ്യം കുത്തിവെപ്പെടുക്കാനുള്ള നീക്കം.
സമ്പർക്കംമൂലം അണുബാധക്കും വ്യാപനത്തിനും ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങളിൽ ഒന്നായി ഗാർഹിക തൊഴിലാളികളെ കണക്കാക്കുന്നു.വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് ഇതിനകം വാക്സിൻ നൽകിയിട്ടുണ്ട്. രോഗികളുമായി നേരിട്ട് ഇടപെടുന്നവരായതിനാൽ ആരോഗ്യ പ്രവർത്തകർക്കായിരുന്നു ആദ്യ പരിഗണന.