പഞ്ചാബിൽ കർഷകരോഷം തിരഞ്ഞെടുപ്പിലും; സീറ്റുകൾ തൂത്തുവാരി കോൺഗ്രസ് മുന്നേറുന്നു

പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ നേട്ടം. ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ അഞ്ചെണ്ണത്തിൽ കോൺഗ്രസ് പാർട്ടി വിജയിച്ചു.

0
56
Reading Time: < 1 minute

 

ചണ്ഡീഗഡ്:

പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ നേട്ടം. രാജ്പുര മുനിസിപ്പൽ കൗൺസിലിലെ 31 സീറ്റുകളിൽ 27 എണ്ണം കോൺഗ്രസ് നേടി. ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ അഞ്ചെണ്ണത്തിൽ കോൺഗ്രസ് പാർട്ടി വിജയിച്ചു. മൊഗ, ഹോഷിയാർപൂർ, കപൂർത്തല, അബോഹർ, ബതിന്ദ മുനിസിപ്പൽ കോർപ്പറേഷനുകളാണ് പാർട്ടി നേടിയത്.

അതേമസയം മൊഹാലി കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് നാളേയ്ക്ക് മാറ്റി. അവിടെ ചില വാർഡുകളിൽ റീപോളിംഗ് വേണ്ടി വന്നതിനാലാണ് ഫലപ്രഖ്യാപനം മാറ്റിയത്. എട്ടു മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും 109 മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമാണു ഫെബ്രുവരി 14ന് തിരഞ്ഞെടുപ്പ് നടന്നത്.

Advertisement