Mon. Dec 23rd, 2024
ചെന്നൈ:

ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് ബിജെപി നേതൃത്വത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ എക്‌മോര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.ട്വീറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബി-സിഐഡി സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ടിന് ബിജെപി നേതൃത്വം അപേക്ഷ സമര്‍പ്പിച്ചിരുന്നു.

By Divya