Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5ന് ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യ ഘട്ട കണക്ഷൻ.

ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ കണക്ഷൻ നൽകുക. തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം,പത്തനംതിട്ട,തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കണക്റ്റിവിറ്റി ലഭിക്കുക. സർക്കാർ ഓഫീസുകൾ,ആശുപത്രികൾ,പൊലീസ് സ്റ്റേഷനുകൾ,തദ്ദേശസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഡാറ്റാ സെന്‍ററുകൾ, കളക്ടറേറ്റുകൾ എന്നിവയിൽ ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭിക്കും. ജൂലൈ മാസത്തോടെ പ്രവർത്തനം സംസ്ഥാനവ്യാപകമാകും.

By Divya