Wed. Jan 22nd, 2025
കൊച്ചി:

പ്രധാനമന്ത്രി നരേന്ദ്ര മോദി നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സബ്കാ സാത്ത് എന്ന് പറയുന്ന മോദി അംബാനിക്കും കോര്‍പറേറ്റുകള്‍ക്കൊപ്പവുമാണ്. മോദി നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നു. കര്‍ഷകരെ കേള്‍ക്കാന്‍ മോദിക്ക് സമയമില്ലെന്നും ഡി രാജ പറഞ്ഞു.

മോദി മാര്‍ക്‌സിസം പഠിക്കേണ്ട, പക്ഷെ മാക്‌സിന്റെ പുസ്തകം വായിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
മോദി ഇന്ന് കൊച്ചിയിലുണ്ട്. അദ്ദേഹം തമിഴ്‌നാട്ടിലും ബംഗാളിലും അസമിലും ഒക്കെ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് മോദി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത് ? മോദിക്ക് വ്യക്തമായി അറിയാം ജനങ്ങളുടെ ദേഷ്യമെന്താണെന്ന്. ദല്‍ഹിയില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുന്ന ലക്ഷണക്കണക്കിന് വരുന്ന കര്‍ഷകരുണ്ട്. അവരോടൊന്നും സംസാരിക്കാന്‍ മോദിക്ക് സമയമില്ല.

By Divya