Fri. Apr 19th, 2024
കൊച്ചി:

നിയമസഭ തിരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ  ചേർന്ന കോർ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് പ്രധാന മന്ത്രിയുടെ പരാമർശം. വോട്ടിംഗ് ശതമാനം കൂട്ടുന്നതിനേക്കാൾ സീറ്റുകളുടെ എണ്ണം കൂടുന്നതാണ് പ്രധാനമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇതിനായി കേന്ദ്ര പദ്ധതികളുടെ നേട്ടം താഴെത്തട്ടിൽ എത്തിക്കണം.

കേരളത്തിൽ അവഗണിക്കാൻ കഴിയാത്ത ശ്കതിയായി ബിജെപി മാറണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ലക്ഷ്യം നേടാൻ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. നിയമസഭാ
തിരഞ്ഞെടുപ്പിന് മുന്നോടിയായി  സംസ്ഥാന അധ്യക്ഷൻ വിജയ് യാത്ര തുടങ്ങാനിരിക്കെയാണ് പ്രചാരണത്തിന് പ്രധാനമന്ത്രി തന്നെ തുടക്കമിട്ടത്. കൊച്ചി റിഫൈനറി ആസ്ഥാനത്തെ   പ്രത്യേക വേദിയിലാണ്സംസ്ഥാനത്തെ കോർ കമ്മിറ്റി അംഗങ്ങളുടെ യോഗം പ്രധാനമന്ത്രി പങ്കെടുത്ത് നടന്നത്. നിയമസഭ
തിരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. സീറ്റുകളുടെ എണ്ണം ആണ് പ്രധാനമെന്നും  പ്രധാനമന്ത്രി വ്യക്തമാക്കി.

20 മിനുട്ട് നീണ്ടുനിന്ന കോർ കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ സംസാരിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം താഴെ തട്ട് മുതൽ തുടങ്ങിയതായി നേതാക്കൾ പ്രധാനമന്ത്രിയെ അറയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ശോഭ സുരേന്ദ്രൻ പ്രശ്നങ്ങളടക്കമുള്ള വിവാദ വിഷയങ്ങളൊന്നും ചർച്ചയിൽ വന്നില്ല.

By Divya