Mon. Dec 23rd, 2024
കു​വൈ​റ്റ് ​സി​റ്റി:

കു​വൈ​ത്തി​ൽ ത​ട​വു​പു​ള്ളി​ക​ൾ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു. സെ​ൻ​ട്ര​ൽ ജ​യി​ൽ, പബ്ലി​ക്​ ജ​യി​ൽ, വ​നി​ത ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ 4000 ത​ട​വു​കാ​ർ​ക്ക് കൊവിഡ് വാ​ക്​​സി​ൻ ന​ൽ​കു​ന്ന കാ​മ്പ​യി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം തുടക്കമായി.ജയി​ൽ ആ​ശു​പ​ത്രി അഡ്മിനിസ്ട്രേഷന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്.
ജ​യി​ൽ​പു​ള്ളി​ക​ൾ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാമ്പയിൻ ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ കു​വൈ​റ്റ്.

By Divya