Mon. Dec 23rd, 2024
ഗുണ്ടാസംഘത്തിന്റെ ആക്രമണം: വയോധികയെ മര്‍ദിച്ച് കവര്‍ച്ച
തിരുവനന്തപുരം:

ചെങ്കോട്ടുകോണത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി 11 മണിയോടെ അക്രമികൾ എത്തി വീടിന്റെ ജനല്‍ചില്ലുകളും വാഹനവും എറിഞ്ഞുതകര്‍ത്തു. പച്ചക്കറി കച്ചവടക്കാരനായ അനില്‍കുമാറിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ സംഘം പച്ചക്കറി വില്‍പന നടത്തുന്ന വാഹനവും വീടിന്റെ ജനല്‍ചില്ലുകളും തകര്‍ക്കുകയായിരുന്നു.

ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ അനില്‍കുമാറിന്റെ മാതാവ് ബേബി(73) സഹോദരീപുത്രന്‍ ആനന്ദ്(22) അയല്‍ക്കാരനായ ശശി എന്നിവരെ ഗുണ്ടാസംഘം മര്‍ദിക്കുകയും ചെയ്തു. പിന്നാലെ വീട്ടില്‍നിന്ന് 13,000 രൂപയും കവര്‍ന്നാണ് അക്രമിസംഘം മടങ്ങിയത്.

https://youtu.be/KWTPSjTYRfU