കൊച്ചി:
തുടർച്ചയായി അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല പ്രദേശങ്ങളിലും പെട്രോൾ വില ഇന്ന് 90 കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.02 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 84.27 ആയി. കൊച്ചിയിൽ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97യുമായി.
സംസ്ഥാനത്ത് ഇന്ധന വില ഇന്നലെയും സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു. . ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമായിരുന്നു ഇന്നലെ വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 89 രൂപ 73 പൈസയും ഡീസലിന് 83രൂപ 91പൈസയുമായിരുന്നു ഇന്നലത്തെ വില. കൊച്ചിയിൽ പെട്രോളിന് 88 രൂപ 12 പെെസയും ഡീസലിന് 83 രൂപ 91 പെെസയുമായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്.
രാജ്യത്ത് പ്രധാന നഗരങ്ങളിലെല്ലാം തന്നെ ഇന്ധനവില കുതിച്ചുയരുകയാണ്. മുംബൈയിൽ പെട്രോൾ വില 94 രൂപ കടന്നു. ഡൽഹിയിലും പെട്രോൾ വില സർവകാല റെക്കോർഡിൽ എത്തി. ഡൽഹിയിൽ പെട്രോളിന് 88 രൂപ കടന്നു. ബെംഗളൂരുവിൽ പെട്രോൾ വില 90 കടന്നു. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്.
https://www.youtube.com/watch?v=Qh-0-04cuuE