Sun. Jan 19th, 2025
തിരുവനന്തപുരം:

കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് – ഐസിഎംആര്‍ – പൂണെ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിൻ നൽകി തുടങ്ങിയത്. ഇന്നലെ മുതൽ പൊലീസുകാര്‍ക്ക് വാക്സിൻ നൽകി തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സമ്മത പത്രം വാങ്ങിയാണ് കൊവിഡ് മുന്നണി പോരാളികൾക്ക് കൊവാക്സിൻ നൽകുന്നത്. മുന്നണി പോരാളികൾ ആവശ്യപ്പെട്ടാലും കോവി ഷീൽഡ് വാക്സിൻ നൽകില്ല. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കൊവി ഷീൽഡ് വാക്സിൻ തന്നെയാവും നൽകുക. മൂന്നാം ഘട്ട പരീക്ഷണം കഴിയാത്തതിനാൽ കൊവാക്സിൻ നൽകേണ്ട എന്നായിരുന്നു നേരത്തെ തീരുമാനം. പക്ഷേ കൊവാക്സിൻ വാക്സിൻ്റെ കൂടുതൽ ഡോസുകൾ വരും ദിവസങ്ങളിൽ കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ അതു കൊടുത്തു തീർക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുകയായിരുന്നു.

By Divya