Fri. Jul 18th, 2025
ദില്ലി:

ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ നാളെ തീരുമാനമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ.
എന്തുവന്നാലും പാലായിൽ മത്സരിച്ചിരിക്കും. എൽഡിഎഫുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തിക്കഴിഞ്ഞു. പാലാ
എന്‍സിപിക്ക് ഇല്ലായെന്നാണ് ഇപ്പോഴത്തെ വിവരം.
എന്നാൽ എൽഡിഎഫിൽ ഇല്ലായെന്ന് പറ‍ഞ്ഞിട്ടില്ല. നാളെ ശരദ് പവാറുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തും. ഇതിനായി യാത്ര റദ്ദാക്കി പവാര്‍ ദില്ലിയിൽ തുടരുകയാണെന്നും മാണി സി കാപ്പൻ അറിയിച്ചു.

By Divya