Thu. Apr 25th, 2024
കു​വൈ​ത്ത്​ സി​റ്റി:

അ​ടു​ത്ത സെ​മ​സ്​​റ്റ​റി​ലും ഓൺലൈൻ അദ്ധ്യയനം തു​ട​രാ​ൻ കു​വൈ​ത്ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ ​അ​ലി അ​ൽ
മു​ദ​ഫ്​ അ​റി​യി​ച്ച​താ​ണി​ത്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കൊവിഡ് കേ​സു​ൾ വ​ർ​ദ്ധിച്ചുവരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു തീരുമാനം.
ക്രമേണ സാ​ധാ​ര​ണ അദ്ധ്യയനത്തിലേക്ക് കൊ​ണ്ടു​വ​രാ​ൻ മ​ന്ത്രാ​ല​യം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്​ കൊവിഡ് കേ​സു​ക​ൾ ഗ​ണ്യ​മാ​യി വ​ർ​ദ്ധിച്ചത്. വി​ദ്യാ​ർ​ത്ഥികളുടെയും അദ്ധ്യാപകരുടെയും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ പ്ര​ധാ​ന​മാ​ണെ​ന്നും സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രു​ക​യ​ല്ലാ​തെ നി​ർ​വാ​ഹ​മി​ല്ലെ​ന്നും മ​ന്ത്രി ഡോ ​അ​ലി അ​ൽ മു​ദ​ഫ്​ പ​റ​ഞ്ഞു.

By Divya