Mon. Dec 23rd, 2024
Koo App

കൊച്ചി:

ട്വിറ്ററുമായി കൊമ്പുകോര്‍ക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റിന് ഒരു ബദല്‍ എന്ന ആലോചനയില്‍ ആണ് ‘കൂ’ എന്ന ആപ്പ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍, കൂ ആപ്പ് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

കൂ ആപ്പ് വ്യക്തി വിവരങ്ങൾ ചോർത്തുന്നതായി പ്രശസ്ത ഫ്രഞ്ച് ഹാക്കർ എല്ല്യോട് ആന്റെഴ്സൺ  ആണ് വ്യക്തമാക്കിയിരിക്കുന്നത്.  ഫ്രഞ്ച് ഹാക്കർ എല്ല്യോട് ആന്റെഴ്സൺ ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് അഷ്കര്‍ ലെസിറെയ് എന്ന വ്യക്തി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/lessi.rey/posts/10164570531700063

ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മാൻ കി ബാത്ത് പ്രസംഗത്തിലും കൂ ആപ്പിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇപ്പോള്‍ ട്വിറ്ററുമായി ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്കൂ ആപ്പ് ചര്‍ച്ചയാകുന്നത്.

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് എന്നിവര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂ അക്കൗണ്ട് തുടങ്ങിയ കാര്യം അറിയിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=oHHvtvu4iD8

 

By Binsha Das

Digital Journalist at Woke Malayalam