Fri. Mar 29th, 2024
DYFI

കൊച്ചി:

പിണറായി സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ ഇടതുപക്ഷത്തെ പരിഹസിച്ച് ആം ആദ്മി പാർട്ടി കേരള ഘടകം. വരനെ ആവശ്യമുണ്ടെന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയുടെ വിമർശനം.

യോഗ്യത ഉണ്ടായിട്ടും നിയമനം ലഭിക്കാത്ത യുവതിയ്ക്ക് പിൻവാതിൽ നിയമനം തരപ്പെടുത്താൻ കഴിയുന്ന ഡിവൈഎഫ്ഐ നേതാക്കളിൽ  നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു എന്ന  പരസ്യം നൽകിയാണ് പരിഹാസം. ചോദ്യപേപ്പർ ചോർച്ച വിവാദത്തെക്കുറിച്ചും പോസ്റ്റിൽ വിമർശനം ഉണ്ട്.

https://www.youtube.com/watch?v=sMznhzWwmas

ഫെയ്സ്ബുക്ക് കുറിപ്പ്

‘എംഎ ഒന്നാം റാങ്കോടുകൂടി പാസായ 28 വയസുള്ള മലയാളി യുവതി. UGC NET-JRF യോഗ്യതയുള്ള പി.എച്ച്.ഡി. ബിരുദധാരി. പിൻവാതിൽ നിയമനത്തിലൂടെ അധ്യാപകജോലി തരപ്പെടുത്തുവാൻ കഴിവുള്ള ഡിവൈഎഫ്ഐ നേതാക്കന്മാരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. (എത്ര ശ്രമിച്ചിട്ടും ജോലി കിട്ടാൻ മറ്റൊരു സാധ്യതയുമില്ലാത്തതുകൊണ്ടാണ്.)’ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘നിയമനം വിവാദമായാൽ ചാനൽ ചർച്ചകളിൽ വന്നു നന്നായി ന്യായീകരിക്കാൻ തൊലിക്കട്ടിയുള്ളവർക്ക് മുൻഗണന. ചോദ്യപേപ്പർ ചോർത്തി, റാങ്ക് ലിസ്റ്റിൽ കയറി എസ്ഐ നിയമനം കാത്തിരിക്കുന്ന ഡിവൈഎഫ്ഐ – എസ്എഫ്ഐ അണികൾ ബന്ധപ്പെടേണ്ടതില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

https://www.facebook.com/AAPKerala/posts/3763822620378912

 

By Binsha Das

Digital Journalist at Woke Malayalam