Mon. Dec 23rd, 2024
കോഴിക്കോട്:

കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കൊവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിർദേശിക്കാനെ കഴിയൂ. തിരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ കൊവിഡ് പടരാൻ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കൊവിഡ് ബാധ വ്യാപിക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്. ആളുകൾ കൂടുമ്പോൾ വ്യാപനം വർദ്ധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ പ്രവർത്തകർ, പൊലീസ്, വോളന്‍റിയർമാർ, മാധ്യമപ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ പരിശ്രമത്തിന്‍റെ ഫലമായി എത്രമാത്രം കുറക്കാൻ സാധിക്കുമെന്നാണ് ചിന്തിക്കേണ്ടതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

By Divya