Wed. Jan 22nd, 2025
ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം
ന്യു ഡൽഹി:

കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തോടുളള ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം. നിര്‍ദേശം പിന്തുടരാത്തതിനാലാണ് സമൂഹ മാധ്യമത്തെ കേന്ദ്രം അതൃപ്തി അറിയിച്ചത്. ഇതേ തുടര്‍ന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നല്‍കി. 

ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുന്ന ട്വിറ്റര്‍, തങ്ങളുടെ സ്വന്തം നിയമങ്ങളെയും മാര്‍ഗ നിര്‍ദേശങ്ങളേക്കാളും ഉപരി ഇന്ത്യന്‍ നിയമങ്ങളെ ബഹുമാനിക്കണമെന്നും അനുസരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. എത്രയും വേഗം കേന്ദ്രം ചൂണ്ടിക്കാട്ടിയ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  

https://youtu.be/3hn17DI_no8