Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമനവിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരുടെ കണക്കുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ വകുപ്പുകളോടും നിര്‍ദേശിച്ചു.ഇനിയും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകളുടെ കണക്കും നല്‍കണം.

അതേസമയം പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യപകമായി നടന്ന സമരത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. എറണാകുളം കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമത്തിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

അതേസമയം, കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ പിഎസ്സി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.

By Divya