Mon. Dec 23rd, 2024

പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാർത്ഥി.എന്‍സിപി കോട്ടയം, ആലപ്പുഴ കമ്മിറ്റികള്‍ കാപ്പനൊപ്പമാണ്.
പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാകും പ്രഖ്യാപനം. നിർണായകമായ കൂടിക്കാഴ്ചയാണ് ഡൽഹിയിൽ നടക്കുന്നത്.
പാർട്ടി ചിഹ്നത്തിലായിരിക്കില്ല മല്‍സരിക്കുക എന്നാണ് സൂചനകൾ.

മാണി സി കാപ്പനെ മുന്നണിയിലേക്കടുപ്പിക്കാന്‍ യുഡിഎഫ് നീക്കങ്ങൾ ശക്തമാക്കിയിരുന്നു. മുല്ലപ്പള്ളിയും കെ മുരളീധരനും വീണ്ടും കാപ്പനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

By Divya