Sat. Nov 23rd, 2024
റിയാദ്:

കൊറോണ വൈറസ് ദിനംപ്രതി  വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികൾ നടപ്പാക്കണോ എന്നത് പ്രതിരോധ മുൻകരുതൽ നടപടികളോട് പൊതുജനങ്ങളുടെ സമീപനമനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്.കേണൽ തലാൽ അൽ  ഷൽ‌ഹോബ് പറഞ്ഞു. ആവശ്യം നേരിടുന്ന പക്ഷം അത്തരം നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രോട്ടോക്കോൾ പാലനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിരന്തര നിരീക്ഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 70 ശതമാനം നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് മുതൽ സർക്കാരും ആരോഗ്യ മന്ത്രാലയം ഉൾപ്പെടെയുള്ള അധികാരികളും നിശ്ചയിച്ച ചട്ടങ്ങളും കരുതൽ നടപടികളും അവഗണിക്കുന്നതാണ് കേസുകളുടെ വർധനവിന് ഇടയാക്കുന്നത്. നിയമ ലംഘകർക്കെതിരെ ആവശ്യമായ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

By Divya