Thu. Apr 25th, 2024
വാഷിങ്ടൻ:

സോവിയറ്റ് യൂണിയനുമായുള്ള യുഎസ് നയതന്ത്രത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നും ശീതയുദ്ധത്തിനു ശമനമുണ്ടാക്കിയും ശ്രദ്ധേയനായ മുൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷൂൾസ് 100 അന്തരിച്ചു. റിച്ചഡ് നിക്സനും റൊണാൾഡ് റെയ്ഗനും ജോൺ എഫ് കെന്നഡിയും ഉൾപ്പെടെ യുഎസ് പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഷൂൾസ് 4 കാബിനറ്റ് പദവികൾ വഹിച്ചു.
ആണവായുധ നിരോധന ചർച്ചകളിൽ മുന്നേറ്റമുണ്ടാക്കി റെയ്ഗനും സോവിയറ്റ് നേതാവ് മിഖായേൽ ഗൊർബച്ചോവും സോവിയറ്റ് വിദേശകാര്യമന്ത്രി ഷെവഡ്നാഡ്സെയും പങ്കെടുത്ത ചരിത്രപ്രധാനമായ റെയ്ക്ജവിക് ഉച്ചകോടി 1986 യിൽ മുഖ്യസൂത്രധാരനായത് അന്നു സ്റ്റേറ്റ് സെക്രട്ടിയായിരുന്ന ഷൂൾസ് ആയിരുന്നു.

റെയ്ഗനു കീഴിൽ സ്റ്റേറ്റ് സെക്രട്ടറി 1982–1989 വരെ പദവി വഹിക്കും മുൻപു നിക്സന്റെ കാലത്ത് ലേബർ സെക്രട്ടറി, ട്രഷറി സെക്രട്ടറി, മാനേജ്മെന്റ് ബജറ്റ് വിഭാഗം ഡയറക്ടർ പദവികൾ വഹിച്ചു. സ്റ്റാൻഫഡ് സർവകലാശാലയിൽ അധ്യാപന രംഗത്തും ബിസിനസ്, നിർമാണ രംഗങ്ങളിലും പ്രവർത്തിച്ചു.

By Divya