Mon. Dec 23rd, 2024
ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് എം എ ബേബി
തിരുവനന്തപുരം:

ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് ബേബി വ്യക്തമാക്കി. ശബരിമല വിഷയത്തിലടക്കം പാർട്ടിയെടുക്കുന്ന സമീപനം ജനങ്ങൾ സ്വീകരിക്കാൻ തയാറല്ലെങ്കിൽ ജനങ്ങൾക്ക് മേൽ ബലാത്ക്കാരമായി നടപ്പാക്കാൻ ശ്രമിക്കില്ലെന്ന് എം എ ബേബി പറഞ്ഞു.

ആദ്യഘട്ടത്തിൽ കോൺഗ്രസും ബിജെപിയുമടക്കം എല്ലാവരും അംഗീകരിച്ച സാഹചര്യത്തിലാണ് ശബരിമലയിലെ കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചതെന്നും ബേബി പറഞ്ഞു.

എന്നാൽ ശബരിമല വിഷയത്തിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

https://www.youtube.com/watch?v=z4i1oQ3fmEo