Mon. Dec 23rd, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ലേ​ക്ക്​ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 35 രാജ്യങ്ങളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വ​രു​ന്ന​തി​നു​ള്ള വി​ല​ക്ക്​ നീ​ക്കാ​ൻ സാ​ധ്യതയെന്ന് റിപ്പോർട്ട്.​രാജ്യ​ത്തെത്തുന്ന മു​ഴു​വ​ൻ പേ​ർ​ക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ഇ​ത്ത​ര​മൊ​രു സാ​ധ്യ​ത​യി​ലേ​ക്ക്​ വാതിൽ തുറക്കുന്നത്.കൊവിഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി ഏ​ഴു​ മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ മു​ഴു​വൻ വിദേശികൾക്കും പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ട​ത്താ​വ​ള രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച ക്വാ​റ​ൻ​റീ​ൻ ഇ​രു​ന്ന്​ വരുന്നവർക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. വി​ല​ക്ക്​ കാ​ലം ക​ഴി​ഞ്ഞാ​ൽ നേ​രി​ട്ടും പ്ര​വേ​ശനാ​നു​മ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

By Divya