Sat. Jul 12th, 2025
ദില്ലി:

40 കർഷക നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെന്ന് ദില്ലി പൊലീസ്. ക്രൈം ബ്രാഞ്ച് ആണ് നോട്ടീസ് നൽകിയത്. ദീപ് സിദ്ദു, ലക്കാൻ സാധന എന്നിവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു.പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ കർഷകരുടെ മഹാ പഞ്ചായത്ത് ചേരുകയാണ്. സിംഘു ഉൾപ്പെടെ സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ കനത്ത സുരക്ഷ തുടരുകയാണ്.

By Divya