Thu. May 15th, 2025
തിരുവനന്തപുരം:

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ നിയന്ത്രണം കടുപ്പിച്ചു. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം വന്നാല്‍ മതിയെന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകം.

മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടുണ്ട്. ധനവകുപ്പിലാണ് ആദ്യം കൊവിഡ് രോഗവ്യാപനം ഉണ്ടായത്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വന്നതോടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

By Divya