Wed. Apr 24th, 2024
ന്യൂഡൽഹി:

മൈക്രോ ബ്ലോഗിങ്​ സൈറ്റായ ട്വിറ്ററി​ൻറെ ഇന്ത്യയിലെ പബ്ലിക്​ പോളിസി മേധാവി മഹിമ കൗൾ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ രാജിയെന്ന്​ ട്വിറ്ററിലെ സീനിയർ എക്​സിക്യൂട്ടിവ്​ സ്ഥിരീകരിച്ചു. കുറച്ചു കാലം മാറി നിൽക്കുന്നതിനായാണ്​ രാജി വെച്ചതെന്നാണ്​ കൗൾ നൽകുന്ന വിശദീകരണം.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന്​ ഇന്ത്യൻ നിയമം ലംഘിച്ചുവെന്നാരോപിച്ച്​ ട്വിറ്റർ, ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി മന്ത്രാലയത്തി​ൻറെ കണ്ണിലെ കരടായി മാറിയ സാഹചര്യത്തിലാണ്​ കൗളി​ൻറെ രാജിയെന്നത്​ ശ്രദ്ധേയമാണ്​.

By Divya