Mon. Dec 23rd, 2024
തിരുവനന്തപുരം:

ശബരിമല വിഷയം ഉയർത്തിയെടുത്ത യുഡിഎഫ് ബുദ്ധിയിൽ സിപിഎം പ്രതിരോധത്തിലാകുമ്പോൾ കൂടുതൽ നീക്കങ്ങളുമായി യുഡിഎഫ്. സുപ്രീംകോടതിയിൽ നിന്നും ഈ വിധിയ്ക്ക് കാരണമായി മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ വന്നശേഷം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പരിഭാഷപ്പെടുത്തി എല്ലാവീടുകളിലുമെത്തിക്കാൻ യുഡിഎഫ് നീക്കം തുടങ്ങി.

സ്ത്രീ പ്രവേശന വിലക്ക് വിവേചനമാണെന്നും അത് മാറ്റണമെന്നുമുള്ള നിലപാടാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലത്തിൽ അറിയിച്ചത്. അതിന് ശേഷം വന്ന ഉമ്മൻചാണ്ടി സർക്കാർ വി എസ് അച്യുതാനന്ദൻ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പുതിയ സത്യവാങ്മൂലവും സമർപ്പിച്ചു. അയ്യപ്പക്ഷേത്രത്തിലെ ആചാരങ്ങൾ പാലിക്കപ്പെടണമെന്നും 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ക്ഷേത്രദർശനം പാടില്ലെന്നുമുള്ള ക്ഷേത്രാചാരം സംരക്ഷിക്കണമെന്നായിരുന്നു യുഡിഎഫ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.

പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായി സർക്കാർ വന്നപ്പോഴാണ് യുഡിഎഫ് നിലപാട് തിരുത്തി വിഎസ് സർക്കാരിന്റെ പഴയ സത്യവാങ്മൂലം വീണ്ടും സുപ്രീംകോടതിയിൽ നൽകിയതും അതതനുസരിച്ച് വിധി വന്നതും.

By Divya