Wed. Nov 6th, 2024
ദില്ലി:

മണി ട്രാന്‍സ്ഫറിങ് കമ്പനിയായ പേപാല്‍ ഇന്ത്യയില്‍ നിന്നു പിന്മാറുന്നു. രാജ്യത്തെ എല്ലാ ആഭ്യന്തര ബിസിനസ്സുകളും അവസാനിപ്പിക്കുകയാണെന്നു കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഇന്ത്യയിലെ ആഭ്യന്തര പേയ്‌മെന്റ് ബിസിനസ്സ് അവസാനിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ തുടരും. സ്വതന്ത്രമായി ഒരു പേയ്‌മെന്റ് വാലറ്റ് പോലെ പ്രവര്‍ത്തിച്ചിരുന്ന സമ്പ്രദായമാണ് അവസാനിപ്പിക്കുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പേപാല്‍ ആഗോള ഉപഭോക്താക്കള്‍ക്കുള്ള സേവനം ഉപയോഗിച്ച് ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പണം തുടര്‍ന്നും നല്‍കും. എന്നാല്‍ ഇന്ത്യയില്‍ മാത്രമായുണ്ടായിരുന്ന ബിസിനസ്സ് പോലെയാകില്ല ഇതെന്നു മാത്രം.

By Divya