Fri. Apr 19th, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൽ കൊ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​​ങ്ങ​ൾ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ​യും തൊ​ഴി​ലി​നെ​യും ബാ​ധി​ക്കും. നേര​ത്തേ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി വ്യാ​പാ​ര മേ​ഖ​ല പ​തി​യെ ക​ര​ക​യ​റി വ​രു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം.

രാ​ത്രി എ​ട്ടി​നും പു​ല​ർ​​ച്ച അ​ഞ്ചി​നും ഇ​ട​യി​ലാ​ണ്​ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ത്​ പ്രാ​ബ​ല്യ​ത്തി​ലാ​കും. രാ​ത്രി​യി​ൽ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​മെ​ങ്കി​ലും ഇ​ത്​ വ്യാ​പി​പ്പി​ക്കാ​നു​ള്ളസാ​ധ്യ​ത ത​ള്ളാ​നാ​കി​ല്ല. ഫാ​ർ​മ​സി, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ഇ​ള​വ്​ ന​ൽ​കി​യ​ത്​ ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും ഇ​ത​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന്​ സ്ഥാ​പ​നങ്ങ​ളു​ണ്ട്.

By Divya