Thu. Apr 18th, 2024
ന്യൂദല്‍ഹി:

ചരിത്രകാരന്‍ പ്രഫ ഡി എന്‍ ഝാ (ദ്വജേന്ദ്ര നാരായന്‍ ഝാ) അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ത്യയുടെ പുരാതന, മധ്യകാല ചരിത്രത്തില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം ദല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം മുന്‍ പ്രൊഫസറായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഉണ്ടായ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത അദ്ദേഹം ബാബറി മസ്ജിദ് വിഷയത്തില്‍ ആര്‍എസ്എസ്സിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു.ആദ്യകാല ഇന്ത്യാ ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിരെ അദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതിയിരുന്നു. അതുകൊണ്ട് തന്നെ ആര്‍എസ്എസ് പക്ഷ ചരിത്രകാരന്മാര്‍ക്ക് അദ്ദേഹം അസ്വീകാര്യനായിരുന്നു.

By Divya