കുവൈത്ത് സിറ്റി:
കുവൈത്തിൽ കൊവിഡ് പ്രതിരോധത്തിനായി വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സാമ്പത്തിക വ്യവസ്ഥയെയും തൊഴിലിനെയും ബാധിക്കും. നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി വ്യാപാര മേഖല പതിയെ കരകയറി വരുന്നതിനിടെയാണ് പുതിയ നിയന്ത്രണം.
രാത്രി എട്ടിനും പുലർച്ച അഞ്ചിനും ഇടയിലാണ് വാണിജ്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിലാകും. രാത്രിയിൽ മാത്രമാണ് ഇപ്പോൾ നിയന്ത്രണമെങ്കിലും ഇത് വ്യാപിപ്പിക്കാനുള്ളസാധ്യത തള്ളാനാകില്ല. ഫാർമസി, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ഇളവ് നൽകിയത് ആശ്വാസമാണെങ്കിലും ഇതല്ലാത്ത ആയിരക്കണക്കിന് സ്ഥാപനങ്ങളുണ്ട്.