Fri. Nov 22nd, 2024
ദില്ലി:

കര്‍ഷക പ്രക്ഷോഭം തുടരവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ഐ ബി ചീഫ്, ദില്ലി പൊലീസ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ആറാം തിയതിയിലെ ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ടാണ് യോഗം ചേരുന്നത്. ആറാം തിയതിയിലെ പ്രക്ഷോഭത്തിൽ രാജ്യത്തെ എല്ലാ ദേശീയപാതകളും സ്തംഭിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ അറിയിപ്പ്.

കര്‍ഷക പ്രക്ഷോഭത്തിൽ എല്ലാ കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. കാര്‍ഷിക നിയമങ്ങൾക്കെതിരെ മഹാപഞ്ചായത്തുകളിൽ പ്രമേയം പാസാക്കും. ഹരിയാനയിലെ ജിന്ദിലടക്കം നടന്ന മഹാപഞ്ചായത്തുകൾക്ക് കര്‍ഷകരുടെ വലിയ പിന്തുണ കിട്ടിയിരുന്നു. ആ മാതൃകയിൽ രാജ്യവ്യാപകമായി എല്ലാ താലൂക്കുകളിലും ജില്ലാ കേന്ദ്രങ്ങളിലും മഹാപഞ്ചായത്തുകൾ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഈമാസം പത്ത് വരെ ബിജെപി ജനപ്രതിനിധികൾക്കെതിരെ പ്രചാരണം നടത്തും

By Divya