Mon. Dec 23rd, 2024
റാഞ്ചി:

ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക് സഭയില്‍ ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബലാത്സംഗ കേസുകള്‍ കുത്തനെ കൂടുകയാണെന്നും ആരോപിച്ചാണ് ആവശ്യം.

‘സ്ത്രീകള്‍ അവിടെ സുരക്ഷിതരല്ല, അതിനാല്‍ രാഷ്ട്രപതിയുടെ ഭരണം അവിടെ എര്‍പ്പെടുത്താന്‍ അനുകൂലമായ അവസ്ഥയാണ് ഇപ്പോള്‍ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി രാഷ്ട്രപതിയുടെ ഭരണം ജാര്‍ഖണ്ഡില്‍ ഏര്‍പ്പെടുത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” ദുബെ പറഞ്ഞു.

By Divya