Thu. Apr 25th, 2024
വാഷിങ്​ടൺ:

പ്രതിപക്ഷ നേതാവിനെ തടവിലാക്കിയ സംഭവത്തിൽ റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡമിർ പുടിന്​ മുന്നറിയിപ്പുമായി യുഎസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയെ എത്രയും പെ​ട്ടെന്ന്​ തടവിൽ നിന്ന്​ മോചിപ്പിക്കണമെന്ന്​ ബൈഡൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ്​ റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ സർക്കാറിന്‍റെ നിലപാടിനെതിരെ ബൈഡൻ രംഗത്തെത്തിയത്​.

മ്യാൻമറിൽ ഓങ്​ സാങ്​ സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിച്ച സൈനിക നടപടിയേയും ബൈഡൻ വിമർശിച്ചിരുന്നു. മ്യാൻമറിൽ തടവിലാക്കിയ നേതാക്കളെ എത്രയും പെ​ട്ടെന്ന്​ വിട്ടയക്കണമെന്നും വാർത്ത വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു.

By Divya