Mon. Dec 23rd, 2024

വാഷിങ്​ടൺ:

ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ്​ തയാറെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്​തമാക്കി. ചൈനയുടെ സാമ്പത്തിക അധി​നിവേശത്തെ യു.എസ്​ പ്രതിരോധിക്കുംമനുഷ്യാവകാശങ്ങൾ,ആഗോളഭരണം എന്നിവക്ക്​ മേൽ ചൈന നടത്തുന്ന ആക്രമണ​ങ്ങളെ ചെറുത്ത്​ തോൽപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. എന്നാൽ, അമേരിക്കയുടെ താൽപര്യങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ ചൈനയുമായി ചേർന്ന്​ പ്രവർത്തിക്കാൻ തയാറാണെന്നും ബൈഡൻ പറഞ്ഞു.​

By Divya