Fri. Jul 11th, 2025
തിരുവനന്തപുരം:

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുമായി ബന്ധപ്പെട്ട് പരാതിയുമായി എൻഡിഎ ഘടക കക്ഷികൾ രംഗത്ത്. ബിജെപി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം നടത്തുന്നുവെന്നാണ് ഘടക കക്ഷികളുടെ പരാതി. സംസ്ഥാനത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്ക് മുന്നിൽ എൻഡിഎ ഘടക കക്ഷിനേതാക്കൾ പരാതി ഉന്നയിച്ചു. നിർണ്ണായക കാര്യങ്ങളിൽ തഴയുന്നു എന്നും ഘടകകക്ഷികൾക്ക് പരാതിയുണ്ട്.

By Divya