Thu. Apr 25th, 2024
ന്യൂഡൽഹി:

സർക്കാരിൽ നിന്ന് പുതിയ ഓർഡർ കിട്ടാത്തതിനാൽ കോവിഷീൽഡ് ഉൽപാദനം സീറം ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി നിർത്തിവച്ചു. 5 കോടിയിലേറെ ഡോസ് വാക്സീൻ സീറം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ 20 ലക്ഷം ഡോസുകൾ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു.

വിദേശകയറ്റുമതിക്ക് തട‌സ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലെന്നാണ് സൂചന.
ഓക്സ്ഫഡ് വികസിപ്പിച്ച് സീറം ഉൽപാദിപ്പിക്കുന്ന കൊവിഡ് വാക്സീൻ ആദ്യ ഡോസിൽ തന്നെ 67% വരെ കൊവിഡ് വ്യാപനം തടയുമെന്നാണ് പഠനം തെളിയിച്ചത്. 2 ഡോസ് വീതം നൽകേണ്ട വാക്സീൻ ഇന്ത്യയിൽ ആദ്യ ഡോസ് നൽകി 28–ാം ദിവസമാണ് നൽകുന്നത്.

യുകെയിൽ 6–12 ആഴ്ചയ്ക്കിടയിൽ.

By Divya