Wed. Aug 6th, 2025 10:40:00 PM
ന്യൂഡൽഹി:

കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനു തീവ്രത കൂട്ടാൻ ലക്ഷ്യമിട്ട് ഗ്രാമങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും ഒന്നിലധികം ദിവസങ്ങൾ ബന്ദ് നടത്താനും കർഷകരുടെ നീക്കം.

ഡൽഹിയുടെ അതിർത്തി മേഖലകളിൽ മാസങ്ങളായി പ്രക്ഷോഭം നടത്തുന്ന കർഷകർക്കു നേരെ കേന്ദ്ര സർക്കാർ പിടിമുറുക്കിയതോടെയാണ്, ശക്തമായ നടപടികളിലേക്കു നീങ്ങാനുള്ള തീരുമാനം. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലടക്കമുള്ള ഗ്രാമങ്ങൾ സ്തംഭിപ്പിച്ച് കർഫ്യൂ ഏർപ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്ന് അഖിലേന്ത്യാ കർഷക സമര ഏകോപന സമിതി നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു.

By Divya