Tue. Apr 16th, 2024

നടന്‍ ചിമ്പുവിന്റെ നാല്പത്തിയഞ്ചാമത്തെ സിനിമയായ മാനാട് മലയാളം ടീസ്സര്‍ ഫെബ്രുവരി മൂന്നിന് നടൻ പൃഥ്വിരാജ് റിലീസ് ചെയ്യും. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവിന്റെ കഥാപാത്രത്തെയാണ് ചിമ്പു സിനിമയിൽ അവതരിപ്പിക്കുന്നത്.

സിനിമയുടെ ടീസര്‍ ചിമ്പുവിന്റെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ജന്മദിന സമ്മാനമായി പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ ദിവസങ്ങളില്‍ താന്‍ ചെന്നൈ വീട്ടില്‍ ലഭ്യമാകില്ലെന്ന് ആരാധകനോട് ചിമ്പു അറിയിച്ചിരുന്നു. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്ജെ സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു.

By Divya