Fri. Nov 22nd, 2024
കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ എന്താണെന്ന് മനസിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചെറിയ വിഭാഗം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് സ്റ്റാര്‍ റിഹാന ട്വീറ്റ് ചെയ്തതോടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പിന്തുണച്ച് എത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും പിന്തുണച്ചിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്ഢ്യം എന്നാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തിരിക്കുന്നത്. കര്‍ഷക സമരത്തെക്കുറിച്ചുള്ള സി.എന്‍.എന്നിന്റെ വാര്‍ത്ത മുൻ പോൺ തരാം മിയ ഖലീഫ പങ്കുവെച്ചിട്ടുണ്ട്.

കർഷക സമരത്തിനു രാജ്യാന്തര പ്രശസ്തർ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബോളിവുഡ് താരങ്ങളെ ഉപയോഗിച്ച് പ്രതിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. സിനിമ താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, തുടങ്ങിയവരാണ് കേന്ദ്രത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

https://youtu.be/gLDbF9LoFJI