Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന നദ്ദ തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങൾ സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നദ്ദ എത്തുക. തുടർന്ന് സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

കോർപ്പറേഷൻ, മുൻസിപ്പാലിറ്റി കൗൺസിലർമാരുടെ യോഗത്തെയും ജെ പി നദ്ദ അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തുന്ന ബിജെപി അദ്ധ്യക്ഷൻ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നാളെ രാവിലെ നെടുമ്പാശ്ശേരിക്ക് പോകും.

By Divya