ന്യൂഡൽഹി:
പഞ്ചാബിൽ നിന്ന് ഡൽഹി വഴി മുംബൈയിലേക്കുള്ള പഞ്ചാബ് മെയിൽ ട്രെയിൻ മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച രാവിലെ വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ കർഷക സമരത്തിന് വരുന്ന ആയിരക്കണക്കിന് കർഷകരെ തടയാനാണിതെന്ന് സാമൂഹിക പ്രവർത്തകനും ആക്ടിവിസ്റ്റുമായ യോഗേന്ദ്രയാദവ് ആരോപിച്ചു.
കർഷകർ പ്രതിഷേധ സ്ഥലങ്ങളിൽ എത്തുന്നത് തടയാൻ പഞ്ചാബ് മെയിൽ വഴിതിരിച്ചുവിട്ടുവെന്നാണ് ആരോപണം. പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്ന് പുറപ്പടുന്ന ട്രെയിൻ റോഹ്തക്കിൽ നിന്നാണ് ഡൽഹിയിലേക്ക് പ്രവേശിക്കുന്നത്. ന്യൂഡൽഹിയാണ് അടുത്ത സ്റ്റോപ്പ്. എന്നാൽ, തിങ്കളാഴ്ച റൂട്ട് മാറ്റി റോഹ്തഗിൽനിന്ന് ഹരിയാനയിലെ റെവാരി വഴി മുംബൈയിലേക്ക് പോവുകയായിരുന്നു.