Fri. Nov 22nd, 2024

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. നിര്‍മ്മലാ സീതാരാമന്‍ മൂന്നാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.ബജറ്റ് അവതരണം തുടങ്ങിയതോടെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധവുമായി ആദ്യമെത്തിയത് പഞ്ചാബില്‍ നിന്നുള്ള എം പിമാര്‍. കറുത്ത ഗൌണ്‍ ധരിച്ചാണ് പഞ്ചാബില്‍ നിന്നുള്ള എംപിമാര്‍ ഇന്ന് പാര്‍ലമെന്‍റിലെത്തിയിട്ടുള്ളത്. അകാലിദള്‍, ആപ് എംപിമാരും പ്രതിഷേധിച്ചു.

രാജ്യത്തെ ആദ്യ പേപ്പര്‍ രഹിത ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ ബജറ്റ് വിതരണം ചെയ്യുന്നത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ബജറ്റ് വിതരണം ഡിജിറ്റലാക്കിയത്. കൊവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ. നികുതി ഘടനയിൽ മാറ്റവും സാമ്പത്തിക പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നുണ്ട്.

By Divya