Mon. Dec 23rd, 2024
മുംബൈ:

ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങൾ ഇന്ത്യയില്‍ തന്നെ നടത്താനൊരുങ്ങി ബിസിസിഐ. മത്സരങ്ങൾ ഏപ്രില്‍ 11 നു തുടങ്ങി ഫൈനൽ ജൂൺ ആറിന് നടത്താനാണ് ബിസിസിഐ നീക്കം എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.ഇക്കാര്യത്തിൽ ഐപിഎല്‍ ഭരണ സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് പൂര്‍ണമായും ഇന്ത്യയില്‍ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്.

മുംബൈ നഗരത്തിലെ വിവിധ സ്റ്റേഡിയങ്ങളാണ് മത്സരങ്ങൾക്കായി പരിഗണിക്കുന്നത്. വാങ്കഡെ സ്റ്റേ‍ഡിയം, ബ്രാബോണ്‍ സ്‌റ്റേഡിയം, ഡി വൈ പാട്ടില്‍ സ്റ്റേഡിയം, റിലയന്‍സ് ക്രിക്കറ്റ് സ്‌റ്റേഡിയം, മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം എന്നിവയ്‌ക്കൊപ്പം അഹമ്മദാബാദിലെ മൊട്ടേറ
സ്റ്റേഡിയവും പരിഗണിക്കുന്നുണ്ട്.

By Divya