കോട്ടയം:
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ തന്നെയായിരിക്കുമെന്ന് ആവർത്തിച്ച് പി ജെ ജോസഫ്. എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. യുഡിഎഫിലെ ധാരണപ്രകാരം മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനാണ് ലഭിക്കുക. ഇതുപ്രകാരം പാല സീറ്റില്‍ പിജെ ജോസഫ് വിഭാഗത്തിന് അവകാശവാദം ഉണ്ട്. ഈ അവകാശമാണ് പിജെ ജോസഫ് വിട്ടുകൊടുക്കുന്നത്.
തൊടുപുഴ ഭരണം നഷ്ടമായത് പിജെ ജോസഫിന്റേയൊ യുഡിഎഫിലോയൊ തര്‍ക്കം മൂലമല്ല. മുസ്ലീം ലീഗിനായി മത്സരിച്ച കൗണ്‍സിലര്‍ കാല് മാറിയതാണെന്നും ജോസഫ് പക്ഷം വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. പി ജെ ജോസഫിനോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും എൻസിപി വ്യക്തമാക്കി.
അതേസമയം കേരളത്തിൽ ഗ്രൂപ്പിസം രൂക്ഷമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വിലയിരുത്തൽ. പാർട്ടി തോറ്റാലും ഗ്രൂപ്പ് ശക്തിപ്പെടണമെന്നാണ് നേതാക്കളുടെ ആഗ്രഹം. പദവികൾക്ക് വേണ്ടി നേതാക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. തിരഞ്ഞെടുപ്പ് തോൽവിയിൽ ഗ്രൂപ്പിസം പ്രധാന പങ്കുവഹിച്ചു. ഫ്ളക്സ് ബോർഡ് രാഷ്ട്രീയത്തിൽ അതൃപ്തിയെന്നും ഹൈക്കമാൻഡ്. ഇതുകൂടാതെ വയനാട്, എറണാകുളം, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനും ധാരണയായി.
https://www.youtube.com/watch?v=Ds-9KtO3w_k