ഡൽഹി:
കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഒമ്പതാം ദിവസം കടന്നു. നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ ഭാഗം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുല്ല വ്യക്തമാക്കി. നിയമഭേദഗതി മുന്നോട്ട് വെച്ചാണ് നാളത്തെ ചർച്ചയെങ്കിൽ അതും പരാജയപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ ഇന്നലെ നടത്തിയ നീണ്ട ഏഴു മണിക്കൂർ ചർച്ച പരാജയപ്പെട്ടിരുന്നു. തർക്ക നിയമങ്ങൾ റദ്ദാക്കുന്നതല്ലാതെ മറ്റൊരു ഉപാധിക്കും തയ്യാറല്ല എന്ന ഉറച്ച നിലപാടിലാണ് കർഷകർ. ഇന്നലെ നടന്ന യോഗത്തിൽ നിയമത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 39 പോയിന്റ് നിരത്തിയാണ് കർഷകർ കേന്ദ്രത്തെ സമീപിച്ചത്.
https://www.youtube.com/watch?v=q00l7NoOdQY