Sun. Feb 23rd, 2025
Mehbooba Mufti Pic C DNA India

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ ഭരണകൂടം തന്നെയും മകളെയും വീണ്ടും ‘നിയമവിരുദ്ധ തടങ്കലില്‍’ ആക്കിയെന്ന്‌ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി. കഴിഞ്ഞ രണ്ട്‌ ദിവസമായ പുല്‍വാമയിലുള്ള പിഡിപി യുവജന സംഘടന പ്രസിഡന്റ്‌ വഹീദ്‌ റഹ്മാന്റെ വീട്‌ സന്ദര്‍ശിക്കുന്നതില്‍ നിന്ന്‌ തന്നെ തടഞ്ഞു. ട്വിറ്ററിലൂടെയായാണ്‌ മെഹബൂബ ആരോപണം ഉന്നയിച്ചത്‌.

”ബിജെപി മന്ത്രിമാരെയും അവരുടെ പാവകളെയും കശ്‌മീരിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കാന്‍ അനുവദിക്കുമ്പോള്‍ എന്റെ കാര്യത്തില്‍ മാത്രമാണ്‌ സുരക്ഷ പ്രശ്‌നം,” മെഹബൂബ ട്വിറ്ററില്‍ കുറിച്ചു. പിഡിപി യുവ നേതാവ്‌ വഹീദിനെ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ പറഞ്ഞാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ അവര്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ കുടുബാംഗങ്ങളെ കാണാനോ ആശ്വസിപ്പിക്കാനോ അനുവദിക്കുന്നില്ല.

വഹീദിന്റെ വീട്‌‌ സന്ദര്‍ശിക്കാന്‍ ശ്രമിച്ച തന്റെ മകള്‍ ഇല്‍തിജയും വീട്ടുതടങ്കലിലാണെന്നും മെഹബൂബ പറഞ്ഞു.