Sun. Dec 22nd, 2024
Devendra Fadnavis, Pic credts:Twitter. Devendra Fadnavis

നാഗ്‌പൂര്‍: പാകിസ്‌താനെതിരായ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസും ശിവസേനയും‌. “കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകും,” എന്നായിരുന്നു ഫട്‌നാവിസിന്റെ പരാമര്‍ശം.  മുബൈയിലെ കറാച്ചി സ്വീറ്റ്സിന്‍റെ പേര്‌ മാറ്റണം എന്ന്‌ ശിവസേന നേതാവ് നിതിന്‍ നന്ദ്‌ഗവോക്കര്‍ ആവശ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ ഫട്‌നാവിസിന്റെ പാക്‌ വിരുദ്ധ പരാമര്‍ശം.

നന്ദ്‌ഗവോക്കറുടെ ആവശ്യത്തോടുള്ള പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ഫട്‌നാവിസ്‌ ഞങ്ങള്‍ അഖണ്ഡ ഭാരതത്തില്‍ വിശ്വസിക്കുന്നവരാണെന്നും കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും പ്രതികരിച്ചത്‌. ഇതിനെ അനുകൂലിച്ച മഹാരാഷ്ട്രയിലെ ശിവസേന മന്ത്രി നവാബ്‌ മാലിക്‌ ഇന്ത്യയും പാകിസ്‌താനും ബംഗ്ലാദേശും ഒന്നാകണം എന്നാണ്‌ തങ്ങളുടെ നിലപാട്‌ എന്ന്‌ വിശദീകരിച്ചു. “ബര്‍ലിന്‍ മതില്‍ വീണെങ്കില്‍ ഇന്ത്യയും പാകിസ്‌താനും ബംഗ്ലാദേശും എന്തുകൊണ്ട്‌ ലയിച്ചുകൂടാ” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഈ മൂന്ന്‌ രാജ്യങ്ങളും ലയിച്ച്‌ ഒറ്റ രാജ്യമാകണം എന്നാണ്‌ ബിജെപി ആഗ്രഹിക്കുന്നതെങ്കില്‍ ശിവസേന അതിനെ പിന്തുണക്കും.

കറാച്ചി സ്വീറ്റ്‌സിന്റെ പേര്‌ മാറ്റണമെന്ന നിതിന്‍ നന്ദ്‌ഗവോക്കറുടെ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ്‌ ഉണ്ടായത്‌. “കറാച്ചി എന്ന പേര്‌ ഞാന്‍ വെറുക്കുന്നു. പാകിസ്‌താനിലെ ഈ നഗരം ഭീകരവാദികളുടെ കേന്ദ്രമാണ്‌. നിങ്ങള്‍ക്ക്‌ പേര്‌ മാറ്റി നിങ്ങളുടെ മുന്‍ഗാമികളുടെ പേരിടാം. എനിക്ക്‌ അവരോട്‌ ബഹുമാനമുണ്ട്‌. നിങ്ങള്‍ പാകിസ്‌താനില്‍ നിന്നാണ്‌ വരുന്നത്‌, പക്ഷെ ഇതാണ്‌ നിങ്ങളുടെ വീട്‌‌. നിങ്ങള്‍ പേര്‌ മാറ്റണം,” കറാച്ചി സ്വീറ്റ്‌സിന്റെ ഉടമയോട്‌ നന്ദ്‌ഗവോക്കര്‍ ആവശ്യപ്പെട്ടതാണ്‌ വിവാദമായത്‌.