Sat. Jan 18th, 2025
Batheri-Kumali busservice

കൊച്ചി:

കോതമംഗലം വഴി കടന്നു പോകുന്ന കെഎസ്‌ആര്‍ടിസിയുടെ സുല്‍ത്താന്‍ബത്തേരി- കുമളി ബസ്‌ സര്‍വീസ്‌ പുനരാരംഭിച്ചു. കൊവിഡ്‌ വ്യാപനത്തെത്തുടര്‍ന്നാണ്‌ രാത്രികാല ദീര്‍ഘദൂര സര്‍വീസ്‌ നിര്‍ത്തലാക്കിയത്‌.

നൈറ്റ്‌ റൈഡര്‍ എന്ന സര്‍വീസ്‌ ദീര്‍ഘദൂരയാത്രക്കാര്‍ക്ക്‌ ഏറെ പ്രയോജനകരമായിരുന്നു. രാത്രി എട്ടിന്‌ കുമളിയില്‍ നിന്ന്‌ ആരംഭിക്കുന്ന സര്‍വീസ്‌ കല്‍പ്പറ്റ, കോഴിക്കോട്‌, തൃശ്ശൂര്‍, പെരുമ്പാവൂര്‍, കോതമംഗലം, നേര്യമംഗലം, ചേലച്ചുവട്‌, ചെറുതോണി, ഇടുക്കി, കട്ടപ്പന, അണക്കര വഴിയാണ്‌ കുമളിയിലെത്തുക.

യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ്‌ പുനരാരംഭിച്ചത്‌. കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ സര്‍വ്വീസ്‌ ആരംഭിച്ചത്‌.